ശിവഗിരി മഠം ഉണ്ടായത്‌ മദ്യരാജാക്കന്‍മാരുടെ പണം കൊണ്ടാണെന്ന്‌ വെള്ളാപ്പള്ളി

തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (08:18 IST)
ശിവഗിരി മഠം ഉണ്ടായത്‌ മദ്യരാജാക്കന്‍മാരുടെ പണം കൊണ്ടാണെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മദ്യനയം സംബന്ധിച്ച്‌ ശിവഗിരി മഠത്തിന്റെ നിലപാടിനോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
മദ്യ രാജാക്കന്‍മാരുടെ പണമില്ലെങ്കില്‍ മഠം ഇല്ല. അവരുടെ പണം കൊണ്ടാണ്‌ ശിവഗിരി മഠം നിലനില്‍ക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. മദ്യനയം അപ്രായോഗികമാണെന്ന നിലപാടില്‍ നിന്ന്‌ പിന്നോട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇമേജ്‌ സൃഷ്‌ടിക്കാനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മദ്യനയത്തെ എതിര്‍ത്തതിന്റെ പേരില്‍ തന്നെ മദ്യ ലോബിയുടെ ആളായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
 
മദ്യനയം വിജയിപ്പിക്കാന്‍ ശ്രീനാരായണീയര്‍ മുന്നോട്ട്‌ ഇറങ്ങണമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ വിഎം സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. ശിവഗിരിയില്‍ ഗുരുസമാധി ദിനാചരണത്തില്‍ സംസാരിക്കരെയാണ്‌ സുധീരന്‍ ഇക്കാര്യം പറഞ്ഞത്‌. തുടര്‍ന്ന് മദ്യത്തെയും മദ്യ വില്‍പ്പന നടത്തുന്നവരെയും ഒറ്റപ്പെടുത്തണമെന്ന് ശിവഗിരി മഠം ജനറല്‍ സെക്രട്ടറി പ്രസ്‌താവിച്ചിരിക്കുന്നു.
 

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 
 

വെബ്ദുനിയ വായിക്കുക