തന്റെ നിലനില്പിനു വേണ്ടി പാര്‍ട്ടി പറയുന്നത് വി എസ് വിളിച്ചു പറയുകയാണെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കൊണ്ട് വി എസിന് എന്തെങ്കിലും ഗുണമുണ്ടെങ്കില്‍ ഇനിയും അദ്ദേഹത്തിന് ഇനിയും ആരോപണങ്ങള്‍ ഉന്നയിക്കാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് വെള്ളാപ്പള്ളി ഇങ്ങനെ പറഞ്ഞത്. എസ് എന്‍ ഡി പിയുടെ കോളജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ അധ്യാപക - അനധ്യാപക നിയമനങ്ങള്‍ നടത്തുന്നതിന് വേണ്ടി കോടികള്‍ കോഴ വാങ്ങിയെന്നായിരുന്നു വി എസിന്റെ ആരോപണം.
മാന്യത കൊണ്ടാണ് താന്‍ ഒന്നും പറയാത്തത്. അല്ലെങ്കില്‍ അച്‌ഛനും മകനുമെതിരെ ഒരുപാട് പറയാനുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.