പച്ചക്കറിക്ക് തീവില; മുരിങ്ങക്കായ കിലോക്ക് 300 രൂപ കടന്നു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (15:48 IST)
സംസ്ഥാനത്ത് പച്ചക്കറിക്ക് തീവിലയായി. മുരിങ്ങക്കായ കിലോക്ക് 300 രൂപ കടന്നു. തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും തക്കാളിവില 100കടന്നു. വെണ്ടയ്ക്ക കിലോ എഴുപതും കാരറ്റിന് അറുപതും രൂപ കടന്നു. അയല്‍ സംസ്ഥാനങ്ങളില്‍ മഴമൂലം ഉല്‍പാദനം കുറഞ്ഞതാണ് പച്ചക്കറി ക്ഷാമത്തിന് കാരണമായത്. അതേസമയം പച്ചക്കറി തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഹോര്‍ട്ടികോര്‍പ് കേരളത്തില്‍ എത്തിക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article