ഓണമെത്താൻ ആഴ്ചകൾ മാത്രം ബാക്കി, കുതിച്ചുയർന്ന് പച്ചക്കറി വില, ഇനിയും ഉയരുമെന്ന് വ്യാപാരികൾ

തിങ്കള്‍, 22 ഓഗസ്റ്റ് 2022 (12:53 IST)
ഓണം സീസൺ അടുത്തതോടെ പച്ചക്കറികളുടെയും പലവ്യഞ്ജനങ്ങളുടെയും വില കുതിച്ചുയരുന്നു. പച്ചക്കറികൾക്ക് 30 രൂപ വരെ വില ഉയർന്നപ്പോൾ അരിവില 38 രൂപയിൽ നിന്നും 53 ആയി. കേരളത്തിലും ഇതരസംസ്ഥാനങ്ങളിലും ഉണ്ടായ മഴ കൃഷിനാശത്തിനിടയാക്കിയതും ഉത്സവസീസൺ അടുത്തതോടെ ആവശ്യക്കാരുടെ എണ്ണം വർധിച്ചതും വില ഉയരുന്നതിന് കാരണമാണ്.
 
സദ്യയൊരുക്കുന്നതിന് അത്യാവശ്യമായ മാങ്ങാ, ഇഞ്ചി, നാരങ്ങ, ഏത്തയ്ക്ക എന്നിവയ്ക്കെല്ലാം നൂറിനടുത്താണ് വില. പച്ചക്കറികൾക്ക് ഇപ്പോൾ കിലോയ്ക്ക് അറുപതിനടുത്ത് വിലയുണ്ടെങ്കിലും ഉത്രാടപാച്ചിലിലെത്തുമ്പോൾ വില ഇനിയും ഉയരാം. പച്ചമുളക് 30 രൂപയായിരുന്നത് 70 രൂപയ്ക്കും വറ്റൽ മുളക് 300നും ആണ് വിൽക്കുന്നത്.തക്കാളിക്കും വെണ്ടക്കയ്ക്കും സവാളയ്ക്കും കാര്യമായി വില ഉയർന്നിട്ടില്ല. ഇത് മാത്രമാണ് സദ്യയൊരുക്കുന്നതിൽ ആശ്വാസം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍