വാവ സുരേഷ്‌ ആശുപത്രി വിട്ടു

ബുധന്‍, 24 ജൂണ്‍ 2015 (18:09 IST)
മൂര്‍ഖനെ പിടികൂടുന്നതിന്‌ ഇടയില്‍ കടിയേറ്റ്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വാവ സുരേഷ്‌ ആശുപത്രി വിട്ടു. തന്റെ ഫേസ്‌ബുക്ക്‌ പേജുവഴി വാവ സുരേഷ്‌ തന്നെയാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌.

തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നതായും സുരേഷ്‌ പോസ്‌റ്റില്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്‌ച വൈകിട്ടോടെ പാമ്പിനെ പിടിക്കുന്നതിന്‌ ഇടയിലാണ്‌ പൂജപ്പുര ശ്രീചിത്രാ ഇന്‍സ്‌റ്റിട്യൂട്ടില്‍വച്ച്‌ വാവ സുരേഷിന്‌ മൂര്‍ഖന്റെ കടിയേറ്റത്‌.

വെബ്ദുനിയ വായിക്കുക