വന്ദേഭാരതിലെ ടിക്കറ്റ് കാൻസലേഷൻ നിരക്കുകൾ എങ്ങനെ

Webdunia
ബുധന്‍, 10 മെയ് 2023 (18:24 IST)
വന്ദേ ഭാരത് എക്സ്പ്രസിലെ ടിക്കറ്റ് ക്യാൻസലേഷൻ നിരക്കുകൾ പ്രഖ്യാപിച്ചു. ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്താൽ ഫ്ളാറ്റ് നിരക്കുകളാണ്. 48 മണിക്കൂർ മുൻപുള്ള ക്യാൻസലേഷൻ നിരക്കായി എസി ഫസ്റ്റ്/എക്സിക്യൂട്ടീവ് നിരക്കായി 240 രൂപ നൽകണം. എസി 2 ടയർ/ഫസ്റ്റ് ക്ലാസ് ടിക്കറ്റ് ക്യാൻസലേഷൻ നിരക്ക് 200 രൂപ. എസി 3 ടയർ/ചെയർകാർ 180 രൂപ. സ്ലീപ്പർ/സെക്കൻഡ് ക്ലാസ് 120 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.
 
ട്രെയിൻ പുറപ്പെടുന്നതിന് 12 മണിക്കൂറിന് മുൻപും 48 മണിക്കൂറിന് ശേഷവും ടിക്കറ്റ് ക്യാൻസൽ ചെയ്താൽ ടിക്കറ്റ് നിരക്കിൻ്റെ 25 ശതമാനം തുക ക്യാൻസലേഷനായി നൽകണം. 4 മണിക്കൂർ മുൻപാണ് ക്ലാൻസലേഷനെങ്കിൽ ടിക്കറ്റ് നിരക്കിൻ്റെ 50 ശതമാനവും നൽകണം. വെയിറ്റ് ലിസ്റ്റിലുള്ള ടിക്കറ്റുകൾ ക്യാൻസലായാൽ ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിട്ട് മുൻപ് ക്ലെറിക്കേജ് തുക കിഴിച്ച് മുഴുവൻ പണവും തിരികെ ലഭിക്കും. 50 രൂപയാണ് ക്ലെരിക്കൽ തുക.
Next Article