വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ട്രയല്‍ റണ്‍ തുടങ്ങി; ടൈംടേബിള്‍ ഉടന്‍ വരും

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 17 ഏപ്രില്‍ 2023 (14:45 IST)
കേരളത്തിന് ലഭിച്ച വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ട്രയല്‍ റണ്‍ തുടങ്ങി. ട്രെയിന്‍ കൊച്ചുവേളിയില്‍ നിന്ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചായിരുന്നു ട്രയല്‍ റണ്‍. ഏഴ് മണിക്കൂര്‍ കൊണ്ട് ട്രെയിന്‍ കണ്ണൂരിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 12.10 നാണ് കണ്ണൂരില്‍ എത്തേണ്ട സമയം. ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരും വന്ദേഭാരത് ട്രെയിനില്‍ പോകേണ്ട എല്ലാ ജീവനക്കാരും ട്രെയിനിലുണ്ടായിരുന്നു.
 
ഉച്ചയ്യ് 12.20 ഓടെ കണ്ണൂരില്‍ നിന്ന് തിരിച്ച് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ട്രെയിന്‍ ഏഴ് മണിക്കൂറിന് ശേഷം തിരുവനന്തപുരത്ത് എത്തുമെന്നാണ് കരുതുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article