വടകരയിൽ ശക്തനായ സ്ഥാനാർത്ഥി വേണം, മുല്ലപ്പള്ളി തന്നെ മത്സരിക്കണം എന്ന ആവശ്യം ശക്തമാകുന്നു, നിലപാട് വ്യക്തമാക്കി ആർ എം പിയും

Webdunia
തിങ്കള്‍, 18 മാര്‍ച്ച് 2019 (20:27 IST)
രണ്ട് തവണ കൈവിട്ടുപോയ വടകര മണ്ഡലം തിരികെപ്പിടിക്കാൻ  സി പി എം, പി ജയരാജനെ വടകരയിൽ സ്ഥാനാർത്ഥിയാക്കിയതോടെ വെള്ളം കുടിക്കുകയാണ് കോൺഗ്രസ് നേതൃത്വം. വടകരയിൽ സിറ്റിംഗ് എം പിയായ മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ മത്സരിക്കണം എന്ന ആവശ്യം പ്രദേശിക കോൺഗ്രസ് നേതൃത്വം എ ഐ സി സിയെ അറിയിച്ചുകഴിഞ്ഞു.
 
വടകരിൽ മത്സരിക്കാൻ സംസ്ഥാന നേതാക്കൾ മുല്ലപ്പള്ളിയുടെ മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ മത്സരിക്കാൻ താനില്ലാ എന്ന നിലപാടാണ് മുല്ലപ്പള്ളി ആവർത്തിക്കുന്നത്. ഇതോടെ വടകര മണ്ഡലത്തിന്റെ കാര്യം ഹൈ കമാൻഡിന്റെ തീരുമനത്തിനായി വിട്ടിരിക്കുകയാണ്. വടകരയിൽ ശക്തനായ സ്ഥാനാർത്ഥിയെ തന്നെ കോൺഗ്രസ് പ്രഖ്യപിക്കണം എന്ന് ആർ എം പിയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. 
 
കെ പി സി സി സെക്രട്ടറി അഡ്വ പ്രവീൺ കുമാറിനെ വടകരയിൽ സ്ഥാനാർത്ഥിയാക്കാനായിരുന്നു നേരത്തെ ധാരണയായത്. എന്നാൽ  പി ജയരാജനെതിരെ ശക്തനായ സ്ഥാനാർത്ഥി വേണം എന്ന ആവശ്യം പ്രവർത്തകർക്കിടയിലും പ്രാദേശിക കോൺഗ്രസ് നേത്രത്വത്തിലും ശക്തമായതോടെ പ്രവീൺ കുമാറിന്റെ സ്ഥാനാർത്ഥിത്വം അനിശ്ചിത്വത്തിലാവുകയായിരുന്നു. അതേസമയം മണ്ഡലത്തിൽ പി ജയരാജൻ സജീവമായ പ്രചരണവുമായി സജീവമാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article