കുഴല്‍ കിണര്‍ നിര്‍മ്മാണത്തിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു
കുഴല്‍ കിണര്‍ നിര്‍മ്മാണത്തിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. താഴെ അങ്ങാടി മുഖച്ചേരി ഭാഗം എടത്തില്‍ അസിഫ് (18) ആണ് മരിച്ചത്. സംഭവത്തില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസമായി കൂഴല്‍ കിണര്‍ നിര്‍മ്മാണത്തിന് സഹായിയായി നില്‍ക്കുകയായിരുന്നു ആസിഫ്.
കൈനാട്ടി ദേശീയപാതയോരത്ത് കോഴിസ്റ്റാളിന് സമീപം കുഴല്‍ കിണര്‍ കൂഴിക്കുന്നതിനിടെ ഇരുമ്പ് പൈപ്പില്‍ നിന്ന് ആസിഫിന് ഷേക്കേല്‍ക്കുകയായിരുന്നു. ആസിഫ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന അസ്ഹദ് (18), സാബിത്ത് (18), അബ്ദുറഹ്മാന്‍ (48) എന്നിവര്‍ക്ക് ഷോക്കെറ്റെങ്കിലും തെറിച്ചു പോയതിനാല്‍ രക്ഷപ്പെട്ടു.