സര്‍വ്വാധിപതിയുടെ വാഴ്ത്തുപാട്ടുകാരായി അതിവേഗം പരിണമിച്ചവരുടെ അധിക്ഷേപങ്ങളെ സ്വാഗതം ചെയ്യുന്നു: വി ടി ബല്‍റാം

Webdunia
വ്യാഴം, 6 ഒക്‌ടോബര്‍ 2016 (14:45 IST)
സ്വാശ്രയ സമരത്തിന്റെ പേരില്‍ ഉയരുന്ന അധിക്ഷേപങ്ങളേയും പരിഹാസങ്ങളേയും സ്വാഗതം ചെയ്യുന്നുയെന്ന് വി ടി ബല്‍റാം എം എല്‍ എ. പുതിയ സ്ഥാനലബ്ധികളോടെ വിപ്ലവയൗവനത്തിന്റെ പഴയ പുറംപൂച്ചുകൾ അഴിച്ചുമാറ്റി വ്യവസ്ഥിതിയുടെ സംരക്ഷകരായി, സർവ്വാധിപതിയുടെ വാഴ്‌ത്തുപാട്ടുകാരായി അതിവേഗം പരിണമിച്ചവരുടെ ഭാഗത്തുനിന്നുള്ള പരിഹാസങ്ങളെ സന്തോഷപൂര്‍വം സ്വാഗതം ചെയ്യുകയാണെന്ന് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അദ്ദ്ദേഹം വ്യക്തമാക്കി
 
വി ടി ബല്‍‌റാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
 
പരിഹാസങ്ങളേയും അധിക്ഷേപങ്ങളേയും സ്വാഗതം ചെയ്യുന്നു. 
പ്രത്യേകിച്ചും പുതിയ സ്ഥാനലബ്ദികളോടെ വിപ്ലവയൗവനത്തിന്റെ പഴയ പുറംപൂച്ചുകൾ അഴിച്ചുമാറ്റി വ്യവസ്ഥിതിയുടെ സംരക്ഷകരായി, സർവ്വാധിപതിയുടെ വാഴ്‌ത്തുപാട്ടുകാരായി അതിവേഗം പരിണമിച്ചവരുടെ ഭാഗത്തുനിന്നുള്ളത്‌. 
ഇന്നലെകളിൽ നിങ്ങളുയർത്തിയ ന്യായങ്ങൾ ഇന്ന് നിങ്ങൾക്ക്‌ നേരെത്തന്നെയാണ്‌ വിരൽ ചൂണ്ടുന്നതെന്ന് തിരിച്ചറിയാത്തവരോട്‌ സഹതാപം മാത്രം.
 
Next Article