കാലിന് പരുക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടി തിരക്കിലാണ്. ഡോക്‍ടര്‍മാര്‍ വിശ്രമം പറഞ്ഞ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയിലൂടെയും ഫോണിലൂടെയും പ്രചാരണത്തില്‍ സജീവമാണ് ശിവന്‍കുട്ടി.
ഏഴു ദിവസത്തെ വിശ്രമവും ചികിത്സയുമാണ് ഡോക്‍ടര്‍മാര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍, നിര്‍ണായകമായ ഈ പോരാട്ടത്തില്‍ ഇത്രയും ദിവസം കളയാല്‍ ഇല്ലാത്തതിനാല്‍ നവമാധ്യമങ്ങളിലൂടെ പ്രചാരണം കൊഴുപ്പിക്കുകയായിരുന്നു ശിവന്‍കുട്ടി. പലരെയും ഫോണിലൂടെ വിളിച്ച് വോട്ട് അഭ്യര്‍ഥിക്കുകയും ചെയ്‌തു. മൂന്ന് ദിവസത്തിനകം പ്രചാരണ രംഗത്ത് സജീവമാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. നേമത്ത് ഇത്തവണയും വിജയം ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൈരളി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിര്‍ണായക മത്സരം നടക്കുന്ന നേമത്ത് ദിവസങ്ങള്‍ക്ക് മുമ്പേ ശിവന്‍കുട്ടി പ്രചാരണത്തിന് തുടക്കം കുറിച്ചിരുന്നു. അതിനിടെ ബാത്‌റൂമില്‍ തെന്നി വീണ് കാലിന് പരുക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലും ചികിത്സയിലുമാണ്.