കെപിസിസി പ്രസിഡന്റ് വി എം സുധീരനെതിരേ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സുധീരനെ ബാറുകാര്‍ പണം കൊണ്ട് അഭിഷേകം ചെയ്യുകയാണെന്ന് വി എസ് ആരോപിച്ചു. സുധീരന്റെ ജനപക്ഷ യാത്ര ബാറുകാരില്‍നിന്നും പണം വാങ്ങിയതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഈ സര്‍ക്കാരിന്റെ ഭരണം ജനങ്ങള്‍ക്ക് ബാധ്യതയാണ്. ബാര്‍ കോഴ കേസ് ഈ സര്‍ക്കാര്‍ അന്വേഷിച്ചാല്‍ സത്യം പുറത്തു വരില്ലെന്നും വി എസ് ആവര്‍ത്തിച്ചു. അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.