ബാര്‍ കോഴ സിബിഐ അന്വേഷിക്കണമെന്ന നിലപാടിലുറച്ച് വി‌എസ്

തിങ്കള്‍, 3 നവം‌ബര്‍ 2014 (16:42 IST)
ബാര്‍ കോഴ വിവാദം സിബി‌ഐ അന്വേഷിക്കണമെന്ന നിലപാടിലുറച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കേരള പൊലീസ് അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ല. കേരള ജനത ആഗ്രഹിക്കുന്നത് സിബിഐ അന്വേഷണമാണെന്നും വി എസ് വ്യക്തമാക്കി. 
 
സിബിഐക്ക് കേസ് വിടണമെങ്കില്‍ പൊലീസ് എ‌ഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം. അതിനാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചതെന്നും വി എസ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പാമോലിന്‍ കേസിലെ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി തന്നെ ചോദ്യം ചെയ്തിട്ടുണ്ടെന്നും വി എസ് ചൂണ്ടിക്കാട്ടുന്നു. നേരത്തെ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് പിണറായിയും എസ് രാമചന്ദ്രന്‍ പിള്ളയും പറഞ്ഞിരുന്നു. ഇതിനെത്തള്ളിയാണ് ഇപ്പോള്‍ വി എസ് രംഗത്തെത്തിയിരിക്കുന്നത്. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക