പ്രധാനമന്ത്രി വരെ മിസ്ഡ് കോളടിച്ചാണ് ബിജെപി യില്‍ അംഗത്വമെടുത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. രാമന്‍പിള്ളക്കും പി പി മുകുന്ദനും മിസ്കോളടിച്ച് ബിജെപിയില്‍ ചേരാവുന്നതാണെന്നും വി മുരളീധരന്‍ പറഞ്ഞു.
ബിജെപിക്കെതിരെ മുസ്‌ലിം ലീഗിനെ ഒപ്പം കൂട്ടി മുന്നണി രൂപീകരിക്കുന്നതിന്‍റെ തുടക്കമായിവേണം ലീഗിനെകുറിച്ചുള്ള സിപിഎം പരാമര്‍ശത്തെ കാണാനെന്ന് അതിനപ്പുറമല്ല മറ്റുളളവരെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.
പുരസ്കാരം തിരിച്ചുനല്‍കിയ നയന്‍താര സൈഗാളിന്‍റെ നടപടി സെലക്ടീവ് മനഃസാക്ഷിക്കുത്താണെന്നും സിഖ് കൂട്ടക്കൊലക്ക് ശേഷമാണ് നയന്‍താര സൈഗാള്‍ പുരസ്കാരം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.