ബിജെപിയാണ് യഥാര്‍ത്ഥ പ്രതിപക്ഷമെന്ന് തെളിഞ്ഞെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്. ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി എന്ന് തെളിഞ്ഞു. സിപിഐഎമ്മില്‍ ജനത്തിന് വിശ്വാസമില്ലാതായെന്നും മുരളീധരന് പറഞ്ഞു.
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി വന്‍ മുന്നേറ്റമാണ് നടത്തിയത്. 2011ല്‍ 7, 964 വോട്ടുകള്‍ ആയിരുന്നു അരുവിക്കരയില്‍ ബി ജെ പിക്ക് ലഭിച്ചത്. എന്നാല്‍, ഇത്തവണ 34145 വോട്ടുകള്‍ ആണ് അരുവിക്കരയില്‍ ബി ജെ പി നേടിയത്.
ബി ജെ പി പ്രതീക്ഷിച്ചതിലും വമ്പിച്ച മുന്നേറ്റമാണ് അരുവിക്കരയില്‍ അവര്‍ നേടിയത്. 25, 000 മുതല്‍ 30, 000 വോട്ടുകള്‍ വരെ ബി ജെ പി നേടുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്.