സത്യം ജയിക്കുമെന്ന് തെളിഞ്ഞു, പിന്നിലെ ഗൂഢാലോചന വ്യക്തമായിരിക്കുന്നു: ഉഴവൂർ വിജയൻ

വെള്ളി, 31 മാര്‍ച്ച് 2017 (07:32 IST)
വിവാദ ചാനൽ പുറത്തുവിട്ട ഫോൺ സംഭാഷണം വീട്ടമ്മയുടേതല്ല, അത് മാധ്യമ പ്രവർത്തക തന്നെയായിരുന്നുവെന്ന് ചാനൽ സി ഇ ഒ അജിത് കുമാർ വ്യക്തമാക്കി പരസ്യമായി മാപ്പു പറഞ്ഞ സംഭവത്തിൽ പ്രതികരണവുമായി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍. 
 
സത്യം ജയിക്കുമെന്ന് തെളിഞ്ഞു. ചാനല്‍ സിഇഒയുടെ ഖേദപ്രകടനത്തിലൂടെ ഈ ഗൂഢാലോചന വ്യക്തമായിരിക്കുകയാണ്. ഇത്തരത്തിലൊരു അനുഭവം ഇനി ഒരു പൊതുപ്രവർത്തകനും ഉണ്ടാകരുത്. സത്യത്തെ വെളിച്ചത്തു കൊണ്ടുവരാന്‍ സാധിച്ച ഈ വിജയത്തെ വലിയ നേട്ടമായി തങ്ങള്‍ കരുതുന്നുവെന്നും ഉഴവൂ വിജയൻ റിപ്പോർട്ടർ ചാനലിനോട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക