അന്തിമ ഭൂപടം ഉടന്‍: ഉമ്മന്‍ വി ഉമ്മന്‍

Webdunia
ചൊവ്വ, 29 ഏപ്രില്‍ 2014 (11:16 IST)
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ ഭൂപടം മെയ് 15ന് പ്രസിദ്ധീകരിക്കുമെന്ന് ഉമ്മന്‍ വി ഉമ്മന്‍ വ്യക്തമാക്കി. പശ്ചമിഘട്ടത്തിലെ പരിസ്ഥിതിലോല മേഖലകളുടെ ഭൂപടമാണ് ഉടന്‍ പുറത്ത് വരുന്നത്.

നിലവില്‍ പരിസ്ഥിതി ലോല മേഖലകളുടെ കാര്യം വ്യക്തമാക്കുന്ന ഈ ഭൂപടത്തിന് ശേഷം പരാതികള്‍ ഇല്ലാതാവും. എന്നാല്‍ പിന്നീടും പരാതികള്‍ക്ക് വ്യക്തത കൈവന്നില്ലെങ്കില്‍ പരിസ്ഥിതി മന്ത്രാലയത്തില്‍ അറിയിക്കണം. വനത്തിനോട് ചേര്‍ന്നുള്ള താമസവും പുനരധിവാസവും പ്രത്യേകം പഠിക്കണമെന്നും ഉമ്മന്‍ വി ഉമ്മന്‍ വ്യക്തമാക്കി.