നാണമെന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ലെങ്കില്‍ ശബ്ദതാരാവലിയില്‍ തിരയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്. നിയമസഭയില്‍ ആയിരുന്നു പ്രതിപക്ഷനേതാവിന്റെ ഈ പരിഹാസം.
നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രിയെ വ്യക്തപരമായിട്ട് ആയിരുന്നു വി എസിന്റെ ആക്രമണം. സരിതയ്ക്ക് ക്ലിഫ് ഹൌസില്‍ കയറാന്‍ പാസ് വേണ്ടായിരുന്നു എന്ന് വി എസ് പറഞ്ഞു. സരിതയെ ശരിക്കറിഞ്ഞ ആളാണ് മുഖ്യമന്ത്രി.
ക്ലിഫ് ഹൌസിന്റെ അടുക്കള വരെ സരിതയ്ക്ക് പ്രവേശനം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ വീട്ടില്‍ നടന്ന സ്വകാര്യ പ്രാര്‍ത്ഥനായോഗത്തില്‍ സരിത പങ്കെടുത്തിരുന്നു. കൂടാതെ, മുഖ്യമന്ത്രിയുടെ ഭാര്യയെ ശുശ്രൂഷിക്കാനുള്ള സ്വാതന്ത്യം വരെ സരിതയ്ക്ക് ഉണ്ടായിരുന്നെന്നും വി എസ് ആരോപിച്ചു.