Priyanka Gandhi: രാഹുൽ പോയാൽ പ്രിയങ്ക തന്നെ വരണം, വയനാട്ടിൽ സമ്മർദ്ദവുമായി യുഡിഎഫ്

അഭിറാം മനോഹർ

വെള്ളി, 7 ജൂണ്‍ 2024 (15:25 IST)
ലോകസഭാ തിരെഞ്ഞെടുപ്പില്‍ വയനാട്ടിലും റായ് ബറേലിയിലും വമ്പന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച കോണ്‍ഗ്രസ് നേതാവ് വയനാട് മണ്ഡലം വിടാന്‍ സാധ്യത. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്താനും പ്രതിപക്ഷത്ത് ശക്തമായി പ്രവര്‍ത്തിക്കാനും യുപിയില്‍ രാഹുല്‍ ഗാന്ധി ഉണ്ടാവേണ്ടത് ആവശ്യമാണ്. ഈ സാഹചര്യത്തില്‍ വയനാട് മണ്ഡലം രാഹുല്‍ ഒഴിയുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധി മണ്ഡലം വിടുന്ന സാഹചര്യത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന അഭിപ്രായമാണ് കോണ്‍ഗ്രസിനുള്ളിലുള്ളത്.
 
ഇപ്പോഴിതാ വയനാട്ടില്‍ പ്രിയങ്ക മത്സരിക്കണമെന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്വവും പ്രിയങ്കയെ സമ്മര്‍ദ്ദം ചെയ്യുന്നതായാണ് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. രാഹുലിനൊപ്പം പലതവണ വയനാട് മണ്ഡലത്തില്‍ എത്തിയിട്ടുള്ള പ്രിയങ്ക മണ്ഡലത്തില്‍ പ്രിയങ്കരിയാണ്. ഹിന്ദി ഹൃദയഭൂമിയില്‍ തന്നെ രാഹുല്‍ രാഷ്ട്രീയം തുടരണമെന്ന അഭിപ്രായമാണ് പാര്‍ട്ടിക്കുള്ളത്. റായ് ബറേലിയില്‍ ഉപതിരെഞ്ഞെടുപ്പുണ്ടായാല്‍ സീറ്റ് നഷ്ടമാകുമോ എന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്. വയനാട് പ്രിയങ്കയ്ക്കും സുരക്ഷിതമായ സീറ്റാകുമെന്ന കാര്യവും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. നേരത്തെ തൃശൂരില്‍ സുരേഷ് ഗോപിയുമായി പരാജയപ്പെട്ട കെ മുരളീധരനെ വയനാട്ടിലേക്ക് പരിഗണിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ അതിന് സാധ്യതയില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍