പിജെ കുര്യൻ കോൺഗ്രസിന് അപമാനവും ബാധ്യതയും, അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്നു; ജനങ്ങൾ കൈകാര്യം ചെയ്യുന്നതിനു മുമ്പ് ബി ജെ പിയിൽ ചേർന്നുകൂടെയെന്ന് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി

വ്യാഴം, 29 സെപ്‌റ്റംബര്‍ 2016 (11:22 IST)
അമൃതാനന്ദമയിക്ക് ഭാരതരത്നം നൽകണമെന്ന് ആവശ്യപ്പെട്ട മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് രംഗത്ത്. കേരളത്തിലെ പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും അങ്ങയെ കൈകാര്യം ചെയ്യുന്നതിന് മുമ്പ് പാർട്ടി പ്രവർത്തനം നിർത്തണമെന്നും അല്ലെങ്കിൽ ബി ജെ പിയിൽ ചേരണമെന്നും യൂത്ത് കോണ്‍ഗ്രസ് അഡ്വക്കേറ്റ് ടിജി സുനില്‍ ഫേസ്ബുക്കിൽ കുറിച്ചു. 
 
പ്രീയപ്പെട്ട കുര്യൻ സറിനൊരു തുറന്ന കത്ത് എന്ന തലക്കെട്ടോടെ സുനില്‍ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കോൺഗ്രസ് പാർട്ടിക്ക് ഒരു വലിയ ബാധ്യതയും അപമാനവുമാണ് പി ജെ കുര്യൻ എന്നും പറയുന്നുണ്ട്.
 

വെബ്ദുനിയ വായിക്കുക