യുഡിഎഫ് സര്‍ക്കാര്‍ സിപിഎം പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കുകയാണെന്നും. കേരളത്തിലെ ജനകീയ പ്രശ്നങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോകത്തിന്റെയും രാജ്യത്തിന്റെയും ആദരവ് ഏറ്റുവാങ്ങിയ മദര്‍ തെരേസയുടെ ജീവിതം ഒരു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കുന്നതിനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിലെ ജനകീയ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന കോണ്‍ഗ്രസ് നെല്ലു സംഭരണം, കയര്‍ തൊഴിലാളി പ്രശ്‌നം തുടങ്ങിയ വിഷയങ്ങളില്‍ നിന്ന് മുഖം തിരിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി സര്‍ക്കാരോ കെപിസിസി നേതൃത്വമോ താല്‍പ്പര്യം കാണിക്കുന്നില്ല. ചൊവ്വാഴ്‌ച കെപിസിസി പാസാക്കിയ പ്രമേയം സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകരെ വേട്ടയാടുന്നതിനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ആണവകരാര്‍ സംബന്ധിച്ച കോണ്‍ഗ്രസിന്റെ നിലപാട് അതിശയിപ്പിക്കു തരത്തിലുള്ളതാണ്. ആണവ കരാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നത് ആദ്യ യുപിഎ സര്‍ക്കാരിന്റെ കാലത്താണെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ഇപ്പോള്‍ ബിജെപി നിലപാടിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസാണ് ആദ്യം സാമ്രാജ്യത്വ ശക്തികള്‍ക്കു മുന്നില്‍ ഇന്ത്യയുടെ നിലപാടുകള്‍ അടിയറവ് വെച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് പലയിടങ്ങളിലായി നടത്തുന്ന ഘര്‍ വാപസിയുടെ ന്യായീകരണം കണ്ടെത്താനാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് മദര്‍ തെരേസയുടെ ജീവിതത്തെ കൂട്ടു പിടിക്കുന്നതെന്നും കോടിയേരി പറഞ്ഞു. ഭാഗവത്തിന്റെ പ്രസ്താവന ഇന്ത്യയിലെ മതനിരപേക്ഷതയ്ക്ക് എതിരും പ്രതിഷേധാര്‍ഹമാണെന്നും. ഇത്തരം പ്രസ്താവനകള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.