യുഡിഎഫിന് നേടാന്‍ കഴിഞ്ഞ ജയം മുന്നേറാനുള്ള സന്ദേശം: സുധീരന്‍

ഞായര്‍, 5 ജൂലൈ 2015 (17:56 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിന് നേടാന്‍ കഴിഞ്ഞ ജയം മുന്നേറാനുള്ള സന്ദേശമാണെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. ലീഡര്‍ കെ കരുണാകരന്റെ ജന്മവാര്‍ഷികാചരണ പരിപാടിയിലാണ് ഇരുവരും സംസാരിച്ചത്.
 
കേരളത്തില്‍ ബി ജെ പിക്ക് വോട്ടു നേടാനുള്ള സാഹചര്യം ഒരുക്കിയത് ഇടതുമുന്നണി ആണെന്നും അത് ആശങ്കാജനകമാണെന്നും സുധീരന്‍ പറഞ്ഞു. ബംഗാളിലെ പോലെ സി പി എം ഇപ്പോള്‍ അപചയത്തിന്റെ വക്കിലാണ്. അതാണ് ബി ജെ പിക്ക് സഹായകമാകുന്നത്.
 
അതുകൊണ്ടു തന്നെ അരുവിക്കരയില്‍ യു ഡി എഫിന് എന്തെങ്കിലും തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്തി സര്‍ക്കാരും മുന്നണിയും മുന്നോട്ടുപോകണമെന്നും സുധീരന്‍ പറഞ്ഞു. അതേസമയം, വിജയത്തില്‍ അമിതാഹ്ലാദം പാടില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക