യുഎഇയില്‍ വധശിക്ഷ നടപ്പിലാക്കിയ രണ്ട് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 6 മാര്‍ച്ച് 2025 (10:45 IST)
യുഎഇയില്‍ മലയാളികളുടെ വധശിക്ഷ നടപ്പിലാക്കി. തലശ്ശേരി സ്വദേശി മുഹമ്മദ് റിനാഷിന്റെയും പിവി മുരളീധരന്റെയും വധശിക്ഷയാണ് നടപ്പിലാക്കിയത്. അതേസമയം യുഎഇയിലെ ഇന്ത്യന്‍ എംബസി ഇതുവരെ അറിയിപ്പുകള്‍ ഒന്നും നല്‍കിയിട്ടില്ല. കുടുംബങ്ങള്‍ക്കൊപ്പം അംഗീകൃത അസോസിയേഷനുകള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും വിവരം ലഭിക്കും എന്നാണ് പ്രതീക്ഷ. രണ്ടുപേരുടെയും അന്ത്യ കര്‍മ്മങ്ങള്‍ക്ക് സൗകര്യമൊരുക്കുമെന്ന് ഇന്നലെ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.
 
യുഎഇ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് തലശ്ശേരി സ്വദേശി മുഹമ്മദ് റിനാഷ് അറസ്റ്റിലായത്. ഇന്ത്യന്‍ പൗരനെ കൊലപ്പെടുത്തിയതിനാണ് മുരളീധരന്‍ അറസ്റ്റിലാകുന്നത്. മാനസികവിഭ്രാന്തിയുള്ള വ്യക്തിയില്‍ നിന്ന് സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുഹമ്മദ് റിനാഷ് കൃത്യം ചെയ്തതെന്നും മുന്‍പ് മറ്റ് കുറ്റകൃത്യങ്ങളില്‍ പങ്കാളി അല്ലെന്നും ചൂണ്ടിക്കാട്ട് മാതാവ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ നയതന്ത്ര ഇടപെടല്‍ കൊണ്ട് ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍