അന്യസംസ്ഥാന ട്രക്ക് ലോറി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു

Webdunia
ബുധന്‍, 1 ഏപ്രില്‍ 2015 (08:20 IST)
അയല്‍സംസ്ഥാന ട്രക്ക്  ലോറി ഡ്രൈവര്‍മാര്‍ക്ക് അവശ്യസൗകര്യങ്ങളേര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് പാലക്കാട്ടെ ഏഴ് ചെക്‌പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ലോറി ഡ്രൈവര്‍മാര്‍ക്കുള്ള സൌകര്യങ്ങള്‍,  ചെക്‌പോസ്റ്റിലെ സ്‌കാനര്‍ സംവിധാനം, പാര്‍ക്കിംഗ് യാര്‍ഡ് എന്നിവ ഉള്‍പ്പെടെ ഒമ്പത് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

പണിമുടക്ക് ആരംഭിച്ചതോടെ ചെക്‌പോസ്റ്റുകള്‍ വഴിയുള്ള ചര്‍ക്ക് നിക്കം പൂര്‍ണ്ണാമായും നിലച്ച അവസ്ഥയാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള ചര്‍ക്ക് നീക്കമാണ് കൂടുതലായും വാളയാറില്‍ എത്തുന്നത് എന്നാല്‍ ഇന്ന് നാല് ലോറി മാത്രമാണ് എത്തിച്ചേര്‍ന്നത്. ഈ ലോറികള്‍ പണിമുടക്ക് അറിയാതെ എത്തിയതുമാണ്. ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം സമരം സംസ്ഥാന വ്യാപകമാക്കാനാണ് ലോറി ഉടമകളുടെ നീക്കം.

വാളയാറിലെ സ്ഥിതി മുഖ്യമന്ത്രിയും ധനമന്ത്രിയും നേരിട്ടുകണ്ടു ബോധ്യപ്പെട്ടാല്‍ മാത്രമെ ഇനി ഒരു ചര്‍ച്ചയ്ക്ക് പ്രസക്തിയുള്ളുവെന്നാണ് ലോറി ഉടമകളുടെ നിലപാട്. നേരത്തെ  സംസ്ഥാനവ്യാപക സമരംനടത്താനായിരുന്നു ലോറി ഉടമകളുടെ പരിപാടി. എന്നാല്‍ പിന്നീട് ചര്‍ച്ചകള്‍ക്ക് ശേഷമാണ് ജില്ലയിലെ ചെക്‌പോസ്റ്റുകള്‍ മാത്രം കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.