സംസ്ഥാനത്ത് ഇരുപത്തിയഞ്ച് വർഷം മുൻപ് ആരംഭിച്ച ട്രോളിംഗ് നിരോധനം നാളെ അർദ്ധരാത്രി മുതൽ ആംഭിക്കും. ട്രോളിംഗ് നിരോധനം നടപ്പിലാക്കുന്നതോടെ പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് ദുരിതമിരട്ടിയാകുന്നു. തീരങ്ങളിൽ വീണ്ടും വറുതിക്കാലം.
മത്സ്യസമ്പത്ത് കേരളത്തിൽ കുറഞ്ഞ് വരുന്ന ഈ സാഹചര്യത്തിൽ ട്രോളിംഗ് നിരോധനം തീരപ്രദേശത്തെ തൊഴിലാളികളെ കാര്യമായി ബാധിക്കും. ജൂൺ 14 അർദ്ധരാത്രി മുതൽ ജൂൺ 31 വരെയാണ് ട്രോളിംഗ് നടപ്പിലാക്കിയിരിക്കുന്നത്. കേരള കടല്‍തീരത്തെ 12 നോട്ടിക്കല്‍ മൈല്‍ പരിധിയിലാണ് ട്രോളിംഗ് നിരോധനം നടപ്പിലാക്കുന്നത്.
വീണ്ടും ട്രോളിംഗ് നിരോധനം നടപ്പിലാകുന്നതോടെ തൊഴിലാളികള്‍ ദുരിതത്തിലാവുകയാണ്. 2013 ല്‍ 8.3 ലക്ഷം ടണ്‍ മത്സ്യമാണ് ലഭിച്ചതെങ്കില്‍ അത് കഴിഞ്ഞ വര്‍ഷം 4.5 ലക്ഷം ടണ്ണായി കുറഞ്ഞതായി കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. കേരള തീരത്ത് സമൃദ്ധമായിരുന്ന മത്തിയുടെ ലഭ്യതയിലും വന്‍ കുറവുണ്ടായി. മത്സ്യസമ്പത്ത് കുറയുന്നതോടെ തീരപ്രദേശം പട്ടിണിയിലാവുമെന്ന് വിദ്ഗ്ധർ ചൂണ്ടിക്കാട്ടുന്നു