ക്ലാസില്‍ സംസാരിച്ചതിന് യുകെജി വിദ്യാര്‍ഥിയെ നായക്കൂട്ടില്‍ മൂന്നുമണിക്കൂര്‍ അടച്ചിട്ടു!

Webdunia
തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (15:11 IST)
ക്ലാസ് മുറിയില്‍ സംസാരിച്ച കുറ്റത്തിന് വിദ്യാര്‍ഥിയെ അധ്യാപിക നായക്കൂട്ടില്‍ അടച്ചു. കുടപ്പനക്കുന്നിലേ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സംഭവം നടന്നത്. സംസാരിച്ച കുറ്റത്തിന് മൂന്നുമണിക്കുറോളം അധികൃതര്‍ കുട്ടിയേ നായക്കൂട്ടില്‍ നിര്‍ത്തുകയാണ് ചെയുതത്.

സ്കൂളില്‍ നായകളേക്കുറിച്ച് സംസാരിക്കുന്നതിനിടെ ക്ലാസിലേക്ക് കയറിവന്ന് അധ്യാപിക എന്താണ് സംസാരിക്കുന്നതെന്ന് ചോദിച്ചു. താന്‍ നായകളേക്കുറിച്ചാണ് സംസാരിച്ചത് എന്ന് കുട്ടി ഉത്തരം പറഞ്ഞു. എന്നാല്‍ നിന്നേ നായക്കൂട്ടില്‍ അടക്കുമെന്ന് പറഞ്ഞ് ഈ കുട്ടീയെ അധ്യാപിക സ്കൂള്‍ കോമ്പൌണ്ടിലുള്ള നായക്കൂട്ടീല്‍ അടയ്ക്കുകയായിരുന്നു.

ഈ സ്കൂളില്‍ തന്നെ പഠിക്കുന്ന കുട്ടിയുടെ ബന്ധുവഴിയാണ് സംഭവം മാതാപിതാക്കള്‍ അറിയുന്നത്. എന്നാല്‍ സംഭവം കണ്ട ഈ ബന്ധുവായ കുട്ടിയുടെ വായില്‍ കമ്പ് കുത്തിക്കയറ്റുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. മാതാപിതക്കളുടെ പരാതിയേ തുടര്‍ന്‍ സ്ഥലത്തെത്തിയ പൊലീസ് സ്കൂള്‍ അധികൃതരുടെ ഭാഗത്തു ചേര്‍ന്നതായും നാട്ടുകാര്‍ ആരോപിച്ചു.

വിവരമറിഞ്ഞെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ സ്കൂളിലേക്ക് പ്രവേശിപ്പിക്കുവാന്‍ സ്കൂള്‍ അധികൃതര്‍ അനുവദിച്ചിട്ടീല്ല. തങ്ങള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാ‍ണെന്നും തങ്ങളുടെ അന്വേഷണത്തിനോട് സഹകരിക്കണമെന്നും ഇവര്‍ പറഞ്ഞുവെങ്കിലും സ്കൂള്‍ അധികൃതര്‍ ഇത് അംഗീകരിക്കുകയോ അവരെ അകത്തേക്ക് കടക്കാന്‍ അനുവദിക്കുകയോ ചെയ്തിട്ടില്ല.

ഒടുവില്‍ സമ്മര്‍ദ്ദങ്ങള്‍ക്കുശേഷം ഇവരെ അകത്ത് കടക്കാന്‍ ഇവര്‍ അനുവദിച്ചു. കുട്ടിയേ നായക്കൂട്ടില്‍ അടച്ച കുറ്റത്തിന് സ്കൂള്‍ പ്രിന്‍സിപ്പലിലെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രിന്‍സിപ്പല്‍ ശശികലയും ഭര്‍ത്താവിനേയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തേപ്പറ്റി അന്വേഷിക്കുമെന്ന് ഡിപി‌ഐ അറിയിച്ചിട്ടുണ്ട്. അതേ സമയം 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ സ്കൂളിന് ഇതേവരെ അംഗീകരം ലഭിച്ചിട്ടില്ലെന്നും വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സംഭവം പുറത്തുവന്നതോടെ യുവജന സംഘടനകള്‍ പ്രതിഷേധവുമായി സ്കൂളിലെത്തി. അതേ സമയം കുട്ടികളെ ഈ സ്കൂളിലെ അധ്യാപകര്‍ ക്രൂരമായി ശിക്ഷിക്കുമായിരുന്നു എന്നും ചോര പുറത്തുവരുന്നതുവരെ കൈ നുള്ളി ശിക്ഷിക്കുമായിരുന്നു എന്നും വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.