തിരുവനന്തപുരത്ത് രണ്ടര വയസുകാരിയെ തെരുവുനായ കടിച്ചു കുടഞ്ഞു

Webdunia
വ്യാഴം, 16 ജൂലൈ 2015 (16:54 IST)
തെരുവുനായ്ക്കളുടെ ആക്രമണത്തിൽ രണ്ടര വയസുള്ള കുഞ്ഞിന് പരിക്ക്. തിരുവനന്തപുരത്ത് വീടിന് മുന്നിൽ കളിച്ചുകൊണ്ട് നിന്ന കൃഷ്ണ എന്ന കുഞ്ഞിനാണ് പരിക്കേറ്റത്. ചുണ്ടിന് മുകളിലും കഴുത്തിനുമാണ് കടിയേറ്റത്.

കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസവും തെരുവുനായകളുടെ ആക്രമണത്തിൽ ഒരു എൽ.കെ.ജി വിദ്യാർത്ഥിക്ക് പരിക്കേറ്റിരുന്നു. അലഞ്ഞുതിരിഞ്ഞു നടക്കുന്ന അക്രമാസക്തരായ നായ്ക്കളെ പിടികൂടാനും വന്ധ്യം കരിക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നായപ്രേമികളുടെ കടുത്ത എതിര്‍പ്പാണ് ഉയരുന്നത്.