മഴ ശക്തം: അരുവിപ്പുറം സ്റ്റേഷനിലും തുമ്പമണ്‍ സ്റ്റേഷനിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 23 നവം‌ബര്‍ 2023 (12:25 IST)
നെയ്യാര്‍ നദിയിലെ അരുവിപ്പുറം സ്റ്റേഷനിലും, അച്ചന്‍കോവില്‍ നദിയിലെ (പത്തനംതിട്ട) തുമ്പമണ്‍ സ്റ്റേഷനിലും ഇന്ന് മഞ്ഞ അലര്‍ട്ട് കേന്ദ്ര ജല കമ്മീഷന്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ആയതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.
 
അതേസമയം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍  മിതമായ മഴയ്ക്കും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article