പീഡനശ്രമം: പൂജാരിക്ക് 8 വർഷം കഠിന തടവ്

എ കെ ജെ അയ്യര്‍

വ്യാഴം, 26 ഒക്‌ടോബര്‍ 2023 (15:20 IST)
തിരുവനന്തപുരം: ക്ഷേത്ര ദർശനത്തിനെത്തിയ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ ക്ഷേത്ര പൂജാരിയെ കോടതി 8 വർഷത്തെ കഠിന തടവിനും 35000 രൂപാ പിഴയും വിധിച്ചു. പെരുന്താന്നി സുഭാഷ് നഗർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ബാലരാമപുരം കല്ലുമ്മൂട് സ്വദേശിയും ഇപ്പോൾ പെരിങ്ങമ്മലയിൽ താമസിക്കുന്നതുമായ മണിയപ്പൻ പിള്ള എന്ന 55 കാരനെയാണ് പോക്സോ കോടതി ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്. 
2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പത്താം ക്ലാസ് വിദ്യാർത്ഥിനിയായ കുട്ടി മാതാവിനൊപ്പമാണ് ക്ഷേത്രത്തിൽ അർച്ചനയ്ക്ക് എത്തിയത്. എന്നാൽ ക്ഷേത്രം അടച്ചതിനാൽ പിറ്റേ ദിവസം കുട്ടി തനിച്ചാണ് വന്നത്. പിന്നീട് കുട്ടി തനിച്ചായപ്പോൾ ജാതകം പരിശോധിക്കാം എന്നു പറഞ്ഞു പൂജാരി കുട്ടിയെ തന്റെ മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി ഭയന്നു നിലവിളിച്ചു കൊണ്ട് പുറത്തേക്ക് ഓടി രക്ഷപട്ടു. രക്ഷിതാക്കളുടെ പരാതിയെ  തുടർന്നാണ് ഫോർട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടിയത്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍