പരിശോധനകള്‍ നടത്താതെ കൈക്കൂലി വാങ്ങി ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ സംഭവത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍എംഒയ്ക്ക് സസ്‌പെന്‍ഷന്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 2 ഫെബ്രുവരി 2023 (17:10 IST)
പരിശോധനകള്‍ നടത്താതെ കൈക്കൂലി വാങ്ങി ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ സംഭവത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍എംഒയ്ക്ക് സസ്‌പെന്‍ഷന്‍. അസിസ്റ്റന്റ് സര്‍ജന്‍ ഡോ.വി അമിത് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
 
പരിശോധനകള്‍ നടത്താതെ ആര്‍എംഒ ഉള്‍പ്പെടെയുള്ളവര്‍ 300 രൂപ കൈക്കൂലി വാങ്ങി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഒന്‍പതോളം പരിശോധനകള്‍ നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം ഡോക്ടര്‍ ഒപ്പിട്ടുനല്‍കുന്ന സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാത്രമാണ് ഹെല്‍ത്ത് കാര്‍ഡ് നല്‍കേണ്ടത്. ഇത്തരത്തില്‍ നല്‍കേണ്ട കാര്‍ഡുകള്‍ ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങി ഒപ്പിട്ടുനല്‍കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article