തിരുവനന്തപുരത്ത് യുവതി ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത് ഭര്‍ത്താവിന്റെ മാനസിക പീഡനം മൂലമാണെന്ന് ബന്ധുക്കള്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 16 ഡിസം‌ബര്‍ 2022 (15:47 IST)
തിരുവനന്തപുരത്ത് യുവതി ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത് ഭര്‍ത്താവിന്റെ മാനസിക പീഡനം മൂലമാണെന്ന് ബന്ധുക്കള്‍. തിരുവനന്തപുരം കടയ്ക്കാവൂരിലാണ് യുവതി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. മണമ്പൂര്‍ സ്വദേശിനി ശരണ്യയാണ് മരിച്ചത്. ശരണ്യയുടെ മൃതദേഹം തിങ്കളാഴ്ച കടയ്ക്കാവൂരില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു.
 
ഈ വര്‍ഷം മെയ് 12നാണ് ചിറക്കര സ്വദേശി വിനോദവുമായി ശരണ്യയുടെ വിവാഹം നടന്നത്. ഇത് ശരണ്യയുടെ രണ്ടാം വിവാഹം ആയിരുന്നു. വിവാഹശേഷം സ്ത്രീധന കാര്യം പറഞ്ഞും അവിഹിതബന്ധം ആരോപിച്ചും ഭര്‍ത്താവ് പീഡിപ്പിക്കാറുണ്ടായിരുന്നു. 28 കാരിയായ ശരണ്യ പഠനത്തില്‍ ഏറെ മിടുക്കിയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article