ഭാര്യയെ മര്‍ദ്ദിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; തിരുവനന്തപുരം യുവാവ് അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 19 ഒക്‌ടോബര്‍ 2022 (12:55 IST)
ഭാര്യയെ മര്‍ദ്ദിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റില്‍. മലയിന്‍കീഴ് കടുക്കരാ ഗിരിജാ ഭവനില്‍ വാടകയ്ക്ക് താമസിക്കുന്ന 35 കാരനായ ദിലീപിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. മദ്യപിച്ച് ഭാര്യയെ മര്‍ദ്ദിക്കുകയും അതിന്റെ വീഡിയോ പകര്‍ത്തി ആസ്വദിക്കുകയും ഇയാള്‍ക്ക് പതിവായിരുന്നു. 
 
അഞ്ചുവര്‍ഷം മുമ്പാണ് ഇവരുടെയും പ്രണയവിവാഹം നടന്നത്. മദ്യപാനത്തിന് ചികിത്സ തേടിയിരുന്ന ഇയാള്‍ ചികിത്സയ്ക്ക് ശേഷവും മദ്യപാനം തുടരുകയായിരുന്നു. ഭാര്യയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article