മലപ്പുറത്ത് ഓട്ടോറിക്ഷ സ്വകാര്യബസിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 19 ഒക്‌ടോബര്‍ 2022 (08:35 IST)
മലപ്പുറത്ത് ഓട്ടോറിക്ഷ സ്വകാര്യബസിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിരൂര്‍ പൂക്കയില്‍ സീന വില്ലയില്‍ ഷംസുദീന്റെ ഭാര്യ ലൈലയാണ് മരിച്ചത്. 55 വയസായിരുന്നു. അപകടത്തില്‍ ഓട്ടോ ഡ്രൈവറടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. 
 
ഇവര്‍ക്കൊപ്പം യാത്രചെയ്തിരുന്ന 31കാരിയായ നസീബ, ഇവരുടെ മക്കളായ ആറുവയസുകാരന്‍ ഷഹ്ഫിന്‍,നാലുവവയസുകാരി സിയാ ഫാത്തിമ, ഓട്ടോ ഡ്രൈവര്‍ എന്നിവര്‍ക്കും പരിക്കേറ്റു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍