തിരുവനന്തപുരത്ത് യുവതിയെ ഡീസലൊഴിച്ച് തീകൊളുത്തി ഭര്‍തൃ സഹോദരന്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (18:12 IST)
തിരുവനന്തപുരത്ത് യുവതിയെ ഡീസലൊഴിച്ച് തീകൊളുത്തി ഭര്‍തൃ സഹോദരന്‍. പോത്തന്‍കോട് കാവുവിളയില്‍ വൃന്ദയെന്ന യുവതിയാണ് ആക്രമണത്തിനിരയായത്. പട്ടാപകല്‍ നാട്ടുകാരുടെ മുന്നില്‍ വച്ചായിരുന്നു ആക്രമണം. അരയ്ക്കുതാഴെ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. 
 
സംഭവത്തില്‍ പ്രതിയായ സിബിന്‍ലാലിനെ പൊലീസ് അറസ്റ്റുചെയ്തു. ഇയാള്‍ വിഷം കഴിച്ചിട്ടുണ്ടായിരുന്നു. രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍