തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ തിങ്കളാഴ്ച മാത്രം ലഭിച്ചത് 2682 നാമനിര്‍ദേശ പത്രികകള്‍. വിവിധ ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലായി 2060 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലേക്ക് 177 പേരും ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലേക്ക് 41 പേരും പത്രിക നല്‍കി.