അഞ്ചുതെങ്ങില്‍ വീണ്ടും ആശങ്ക വര്‍ദ്ധിക്കുന്നു: 125 പേര്‍ക്ക് പുതുതായിരോഗബാധ

എ കെ ജെ അയ്യര്‍

ശനി, 8 ഓഗസ്റ്റ് 2020 (17:27 IST)
തലസ്ഥാന ജില്ലയിലെ തീരദേശ പ്രദേശമായ അഞ്ചുതെങ്ങില്‍ രോഗവ്യാപനം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 476 പേരില്‍  നടത്തിയ പരിശോധനയില്‍  125 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു. അഞ്ചുതെങ്ങ് ജംഗ്ഷന്‍, മാമ്പള്ളി, പൂത്തുറ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 26 ശതമാനം പേര്‍ക്കാണിപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 
 
അഞ്ചുതെങ്ങ് പഞ്ചായത്തു പ്രസിഡന്റ്, രണ്ട് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്നെ ലാര്‍ജ് ക്ലസ്റ്ററായി രോഗ വ്യാപനമുള്ള ഇവിടെ ആയിരത്തിലധികം പേര്‍ക്കാണ് രോഗബാധയുള്ളത്. 
 
രണ്ട് ദിവസങ്ങള്‍ക്ക് നാനൂറോളം പേര്‍ക്ക് നടത്തിയ പരിശോധനയില്‍  104 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മൂന്നുപേര്‍ രോഗബാധിതരായി അഞ്ചുതെങ്ങില്‍ മരിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍