തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തെ ലാര്‍ജ് കോവിഡ് ക്ലസ്റ്ററായ അഞ്ചുതെങ്ങിലെ രോഗ വ്യാപനം ആശങ്കയേറ്റുന്നു. തീരപ്രദേശമായ ഇവിടെ ദിവസേന എന്നോണം രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ വ്യാഴാഴ്ച്ച കേന്ദ്രങ്ങളിലായി പരിശോധന നടത്തി. വ്യാഴാഴ്ച മാത്രം 443 പേരെ പരിശോധിച്ചതില്‍ 104 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അതിശക്തമായ കടല്‍ക്ഷോഭം പ്രദേശത്തു സ്ഥിതിഗതികള്‍ രൂക്ഷമാക്കി. കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങളെ പരിശോധിച്ചപ്പോള്‍ കോവിഡ് രോഗം സ്ഥിരീകരിച്ചത് പ്രശ്‌നത്തിന്റെ ആഴം കൂട്ടുന്നു.
രണ്ട് ദിവസം മുമ്പ് പേരില്‍ നടത്തിയ പരിശോധനയില്‍ 50ല്‍ 33 പേര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം 20 പേരില്‍ നടത്തിയ പരിശോധനയില്‍ 16 പേര്‍ക്കും രോഗം ബാധിച്ചതായി കണ്ടെത്തി. ഇതിനിടെ പ്രദേശത്തു രണ്ട് മരണങ്ങള്‍ നടന്നതും ആശങ്ക എത്തിയിട്ടുണ്ട്. എന്നാല്‍ ഇരുവരുടെയും മരണ ശേഷമാണ് ഇവര്‍ക്ക് കോവിഡ് ബാധ ഉള്ളതായി കണ്ടെത്തിയത്.