വണ്‍വെ തെറ്റിച്ച് പാഞ്ഞ ബസിനെ കലക്ടര്‍ ഓടിച്ചിട്ട് പിടിച്ചു!

ബുധന്‍, 4 ഫെബ്രുവരി 2015 (20:56 IST)
ട്രാഫിക് നിയമം തെറ്റിച്ച് ഓടിയ വാഹനത്തെ കലക്ടര്‍ നേരിട്ടു പിടികൂടി. തിരുവനന്തപുരം അമ്പലമുക്കിന് സമീപം കോണ്‍ക്രീറ്റ് ഡിവൈഡര്‍ കട്ട് ചെയ്തശേഷം വണ്‍വേ തെറ്റിച്ച് അപകടകരമായ രീതിയില്‍ പാഞ്ഞ സ്വകാര്യബസിനെയാണു ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ പിന്തുടര്‍ന്ന് പിടികൂടിയത്. 
 
തുടര്‍ന്ന് അദ്ദേഹം നേരിട്ടു തന്നെ ട്രാഫിക്ക് പോലീസിനെ വിളിച്ചുവരുത്തിയ കലക്ടര്‍ ബസിന്റെ പെര്‍മിറ്റ് അടുത്ത രണ്ട് ദിവസത്തേക്കും പുതുക്കുളങ്ങര സ്വദേശിയായ ഡ്രൈവര്‍ നിഷാദിന്റെ ലൈസന്‍സ് ഒരു മാസത്തേക്കും റദ്ദ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. കിഴക്കേകോട്ടയില്‍ നിന്നും പേരൂര്‍ക്കടയിലേക്ക് പോകുകയായിരുന്ന കെ.എല്‍. 16 - ബി. 8085 അംബുജം ബസാണ് നിറയെ യാത്രക്കാരുമായി അമിതവേഗത്തില്‍ വണ്‍വെ തെറ്റിച്ചത്. 
 
ട്രാഫിക്ക് നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ ക്യാമറ നിരീക്ഷണം ഉള്‍പ്പെടയുളള പോലീസിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക