ഓണം സ്പെഷൽ; ബെംഗളൂരുവിൽ നിന്ന് പ്രത്യേക ട്രെയിൻ

ബുധന്‍, 19 ഓഗസ്റ്റ് 2015 (08:31 IST)
ഓണത്തിനു ബെംഗളൂരു കെആർ പുരം-കൊച്ചുവേളി റൂട്ടിൽ സുവിധ സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. 26നു രാത്രി ഏഴിനു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് പകൽ 11.15ന് കൊച്ചുവേളിയിലെത്തും. മടക്ക ട്രെയിൻ 27നു രാത്രി 8.15നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 11.15ന് കെആർ പുരത്തെത്തും.

വൈറ്റ് ഫീൽഡ്, ബംഗാർപേട്ട്, സേലം, ഈറോഡ്, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. റിസർവേഷൻ ഓൺലൈൻ വഴി മാത്രം.

വെബ്ദുനിയ വായിക്കുക