ട്രെയിനിലെ ശുചിമുറിയിൽ നാൽപ്പത്കാരൻ തൂങ്ങിമരിച്ചു

ചൊവ്വ, 8 നവം‌ബര്‍ 2016 (14:27 IST)
ചെന്നൈയില്‍ നിന്ന് ആലപ്പുഴയിലേക്ക് വന്ന എക്സ്പ്രസ് ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്മെന്‍റില്‍ ഒരാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദ്ദേശം 40 വയസുപ്രായം വരുന്ന ഇയാള്‍ കമ്പാര്‍ട്ട്മെന്‍റിലെ ശുചിമുറിയിലായിരുന്നു തൂങ്ങിമരിച്ചത്.
 
ഏറെനേരമായി ശുചിമുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് ഒരു യാത്രക്കാരന്‍റെ സംശയമാണ് മുറി പരിശോധിക്കാന്‍ കാരണമായത്. മൃതദേഹത്തിന്‍റെ കൈയില്‍ കന്നടഭാഷയില്‍ പച്ചകുത്തിയിട്ടുണ്ട്.  മരിച്ചയാളെ കുറിച്ച് റയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക