ട്രയിന്‍ യാത്രക്കിടെ പുഴയില്‍ വീണയാളെ രക്ഷിക്കാന്‍ നോക്കിയ നാട്ടുകാരെ അമ്പരിപ്പിച്ചുകൊണ്ട് പുഴയില്‍ വീണയാല്‍ നീന്തിരക്ഷപ്പെട്ട് ആരോടും മിണ്ടാതെ ഓട്ടോ പിടിച്ച് വീട്ടീല്‍ പോയി. സിനിമാക്കഥയേ വെല്ലുന്ന ഈ രംഗം അരങ്ങേറിയത് വളപട്ടണത്ത് വച്ചാണ്.
മംഗലാപുരം- ചെന്നൈ മെയിലില്‍ വാതില്‍ക്കല്‍ നിന്ന് യാത്ര ചെയ്തിരുന്ന യാത്രക്കാരന്‍ ട്രയിന്‍ വളപട്ടണം പാലത്തിലെത്തിയപ്പോളാണ് അപകടം നടന്നത്. എന്നാല്‍ ഇയാള്‍ ആരോടും പറയാതെ സഥലത്തുനിന്ന് രക്ഷപ്പെട്ടതില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിക്കുന്നുണ്ട്.
പുഴയില്‍ വീണ ഇയാള്‍ നീന്തികയറുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. എന്നാല്‍ കരയ്‌ക്കെത്തിയ ഉടന്‍ തന്നെ ഇയാള്‍ ഓട്ടോ റിക്ഷയില്‍ കയറി അവിടെ നിന്നും മുങ്ങുകയും ചെയ്തു. സമയം ഇയാള്‍ ആത്മഹത്യ ചെയ്യുവാന്‍ വേണ്ടി മനപ്പൂര്‍വം പുഴയിലേയ്ക്ക് ചാടിയതാകാം എന്നും പ്രദേശ വാസികള്‍ പറയുന്നു.