ട്രെയിനില്‍ കയറവേ പിടിവിട്ടു താഴെ വീണ യുവതിക്ക് ദാരുണാന്ത്യം

എ കെ ജെ അയ്യര്‍
വ്യാഴം, 6 ജൂണ്‍ 2024 (17:26 IST)
കോഴിക്കോട് : ഫറോക്കില്‍ വച്ച് ട്രെയിനില്‍ കയറുന്നതിനിടെ പിടിവിട്ടു താഴെ വീണ യുവതിക്ക് ദാരുണാന്ത്യം. തലശ്ശേരി പുല്ലൂക്കര ജാസ്മിന്‍ വില്ലയില്‍ ഹാഷിമിന്റെ ഭാര്യ വാഹിദയാണ് (44) മരിച്ചത്. 
 
സിഎംഎ പരീക്ഷ എഴുതുന്ന മകള്‍ക്കൊപ്പം രാമനാട്ടുകരയിലെ പരീക്ഷ സെന്ററില്‍ എത്തി മടങ്ങുന്നതിനിടെയാണ് അപകടം. എറണാകുളം-നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസില്‍ കയറുന്നതിനിടെ പിടിവിട്ടു താഴേക്കു വീഴുകയായിരുന്നു.
 
 മൃതദേഹം കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article