തൃശൂരില്‍ ഇന്ന് വന്‍ ഗതാഗത കുരുക്കിന് സാധ്യത; നഗരത്തിലേക്ക് ഇറങ്ങുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
തിങ്കള്‍, 12 ഡിസംബര്‍ 2022 (11:46 IST)
ഓള്‍ ഇന്ത്യ കിസ്സാന്‍ സഭ അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായി 12.12.2022 തിയ്യതി (തിങ്കളാഴ്ച) തൃശ്ശൂര്‍ നഗരത്തില്‍ പതാക-കൊടിമര-ദീപശിഖ ജാഥകള്‍ നടക്കുന്നതിനാല്‍ വൈകീട്ട് 03.00 മണി മുതല്‍ 07.00 മണി വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ്. ഈ സമയത്ത് വാഹനങ്ങള്‍ക്ക് നഗരത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഇന്ന് വൈകിട്ട് തൃശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങ് അനുവദിക്കുന്നതല്ല.
പാലക്കാട്, പീച്ചി തുടങ്ങി കിഴക്കന്‍ മേഖലയില്‍ നിന്ന് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ ഈസ്റ്റ് ഫോര്‍ട്ട്, ITC ജംഗ്ഷന്‍, ഇക്കണ്ടവാര്യര്‍ ജംഗ്ഷന്‍ വഴി ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ ഇതേ റൂട്ടിലൂടെ സര്‍വ്വീസ് നടത്തേണ്ടതാണ്.
മാന്ദാമംഗലം, പുത്തൂര്‍, വലക്കാവ് തുടങ്ങിയ ഭാഗത്ത് നിന്ന് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ ഫാത്തിമ നഗര്‍, ITC ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇക്കണ്ടവാര്യര്‍ ജംഗ്ഷന്‍ വഴി ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ മിഷന്‍ ക്വാര്‍ട്ടേഴ്‌സ്, ഫാത്തിമ നഗര്‍ ജംഗ്ഷന്‍ വഴി സര്‍വ്വീസ് നടത്തേണ്ടതാണ്.
മണ്ണുത്തി ഭാഗത്ത് നിന്നും സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ കിഴക്കേകോട്ടയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് ബിഷപ്പ് പാലസ്, ചെമ്പുക്കാവ്, ബാലഭവന്‍, അശ്വനി ജംഗ്ഷന്‍ വഴി വടക്കേസ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജംഗ്ഷന്‍ വഴി സര്‍വ്വീസ് നടത്തേണ്ടതാണ്.
മുക്കാട്ടുക്കര, നെല്ലങ്കര ഭാഗത്ത് നിന്ന് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ ബിഷപ്പ് പാലസ് എത്തി വലത്തോട്ട് തിരിഞ്ഞ് ചെമ്പുക്കാവ് ജംഗ്ഷന്‍, രാമനിലയം, അശ്വനി ജംഗ്ഷന്‍ വഴി വടക്കേ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് ഇന്‍ഡോര്‍ സ്റ്റേഡിയം ജംഗ്ഷന്‍ തിരികെ വഴി സര്‍വ്വീസ് നടത്തേണ്ടതാണ്.
ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂര്‍, തിരുവില്വാമല എന്നീ ഭാഗത്ത് നിന്ന് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ പെരിങ്ങാവ് എത്തി ഇടത്തോട്ട് തിരിഞ്ഞ് കോലോത്തുംപാടം റോഡ് വഴി അശ്വനി ജംഗ്ഷനിലൂടെ വടക്കേസ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സാധാരണ പോലെ സര്‍വ്വീസ് നടത്തേണ്ടതാണ്.
മെഡിക്കല്‍ കോളേജ്, അത്താണി, കൊട്ടേക്കാട് എന്നീ ഭാഗത്ത് നിന്ന് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ പെരിങ്ങാവ് എത്തി ഇടത്തോട്ട് തിരിഞ്ഞ് കോവിലകം റോഡ് വഴി അശ്വനി ജംഗ്ഷനില്‍ നിന്നും നേരെ വടക്കേസ്റ്റാന്‍ഡില്‍ പ്രവേശിച്ച് അതേ വഴിയിലൂടെ തിരകെ സര്‍വ്വീസ് നടത്തേണ്ടതാണ്.
ചേറൂര്‍, പള്ളിമൂല, മാറ്റാമ്പുറം, കുണ്ടുക്കാട് ഭാഗത്ത് നിന്ന് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ രാമനിലയം ഇന്‍ഡോര്‍ സ്റ്റേഡിയം ജംഗ്ഷന്‍ വഴി അശ്വനി ജംങ്ഷനിലൂടെ വടക്കേസ്റ്റാന്‍ഡില്‍ പ്രവേശിക്കേണ്ടതും, ഇന്‍ഡോര്‍ സ്റ്റേഡിയം ജംഗ്ഷന്‍ വഴി തിരികെ സര്‍വ്വീസ് നടത്തേണ്ടതുമാണ്.
കുന്ദംകുളം, കോഴിക്കോട്, ഗുരുവായൂര്‍, തുടങ്ങി പൂങ്കുന്നം വഴി വരുന്ന എല്ലാ ബസ്സുകളും പാട്ടുരായ്ക്കല്‍ അശ്വനി വഴി വലത്തോട്ട് തിരിഞ്ഞ് കരുണാകരന്‍ നമ്പ്യാര്‍ റോഡ് വഴി വടക്കേസ്റ്റാന്‍ഡില്‍ എത്തി അശ്വനി ജംഗ്ഷന്‍ പൂങ്കുന്നം വഴി തിരികെ സര്‍വ്വീസ് നടത്തേണ്ടതാണ്.
വാടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി, അടാട്ട് എന്നീ ഭാഗങ്ങളില്‍ നിന്നും വരുന്ന ബസ്സുകള്‍ പടിഞ്ഞാറെക്കോട്ടയില്‍ എത്തി ശങ്കരയ്യര്‍ റോഡ് ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് പടിഞ്ഞാറേകോട്ടയില്‍ താല്ക്കാലികമായി തയ്യാറാക്കുന്ന ബസ്സ് സ്റ്റാന്‍ഡില്‍ സര്‍വ്വീസ് അവസാനിപ്പിച്ച് മേല്‍പ്പറഞ്ഞ വഴിയിലൂടെ തിരികെ സര്‍വ്വീസ് നടത്തേണ്ടതാണ്.
കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, തൃപ്രയാര്‍, ചേര്‍പ്പ് തുടങ്ങി കൂര്‍ക്കഞ്ചേരി വഴി വരുന്ന എല്ലാ ബസ്സുകളും ബാല്യ ജംഗ്ഷനില്‍ എത്തി വലത്തോട്ട് തിരിഞ്ഞ് ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് അവിടെ നിന്നുതന്നെ തിരികെ സര്‍വ്വീസ് നടത്തേണ്ടതാണ്.
ഒല്ലൂര്‍, ആമ്പല്ലൂര്‍, വരന്തരപ്പിള്ളി തുടങ്ങിയ ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ മുണ്ടുപ്പാലം ജംഗ്ഷനില്‍ എത്തി ഇടത്തോട്ട് തിരിഞ്ഞ് ശക്തന്‍ സ്റ്റാന്‍ഡില്‍ സര്‍വ്വീസ് അവസാനിപ്പിച്ച് അവിടെ നിന്ന് തന്നെ തിരികെ സര്‍വ്വീസ് നടത്തേണ്ടതാണ്.
സ്വരാജ് റഔണ്ടില്‍ 12-12-2022 തിയ്യതി രാവിലെ 05.00 മുതല്‍ യാതൊരുവിധ വാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല. വാഹനങ്ങള്‍ സ്വരാജ് റൗണ്ടിന് പുറത്ത് കോലോത്തുംപാടം ഇന്‍ഡോര്‍ സ്റ്റേഡിയം, അക്വാട്ടികിന് സമീപമുളള കോര്‍പറേഷന്‍ പാര്‍ക്കിങ്ങ് ഗ്രൗണ്ട്, പളളിത്താമം ഗ്രൗണ്ട്, ശക്തന്‍ നഗറിലെ തിരക്കില്ലാത്ത ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.