മതസ്‌പർധ വളർത്തും വിധം പരാമർശങ്ങൾ നടത്തിയെന്ന കേസിൽ മുൻ ഡിജിപി ടിപി സെൻകുമാർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കേസിന് കാരണമെന്ന് ജാമ്യാപേക്ഷയില്‍ സെന്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നു.
ഐപിസി 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് സൈബര്‍ പൊലീസ് സെന്‍കുമാറിനെതിരെ കേസെടുത്തത്. വിവാദഅഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
സെൻകുമാറിനും വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ പ്രസാധകനുമെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പു ചുമത്തിയാണു ക്രൈംബ്രാഞ്ചിനു കീഴിലുള്ള സൈബർ പൊലീസ് സ്റ്റേഷൻ കേസെടുത്തത്.