വിവാദ പരാമർശം: സെൻകുമാറിനെതിരേ കേസെടുക്കാമെന്ന് നിയമോപദേശം
മതസ്പർധ വളർത്തുന്ന തരത്തിൽ പ്രസ്താവന നടത്തിയെന്ന പരാതിയിൽ മുൻ ഡിജിപി ടിപി സെൻകുമാറിനെതിരേ കേസെടുക്കാമെന്ന് നിയമോപദേശം.
ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ക്രൈംബ്രാഞ്ച് എഡിജിപിക്കാണ് ഇതു സംബന്ധിച്ചു നിയമോപദേശം നൽകിയത്.
സർവീസിൽനിന്നു വിരമിച്ചശേഷം ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സെൻകുമാർ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്. നൂറുകുട്ടികൾ ജനിക്കുമ്പോള്‍ 42പേർ മുസ്ലിം വിഭാഗക്കാരാണെന്ന അദ്ദേഹത്തിന്റെ പരാമർശമാണ് കൂടുതല്‍ വിവാദമായത്.