മതസ്പർധ പരാമർശം: സെൻകുമാറിന് ഇടക്കാല ജാമ്യം

Webdunia
തിങ്കള്‍, 17 ജൂലൈ 2017 (15:50 IST)
മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പരാമർശം നടത്തിയ കേസിൽ മുൻ പൊലീസ് മേധാവി ടിപി സെൻകുമാറിന് ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം. ഉപാധികളോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. സെൻകുമാറിന്‍റെ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വാദം കേൾക്കും.

സെന്‍‌കുമാറിന്രെ മുൻകൂർ ജാമ്യഹർജിയിൽ അന്തിമ തീരുമാനമാകുംവരെയാണ് ഇടക്കാല ജാമ്യം. മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിന്റെ നിലപാടും ഹൈക്കോടതി തേടി. ഐപിസി 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് സൈബര്‍ പൊലീസ് സെന്‍കുമാറിനെതിരെ കേസെടുത്തത്. വിവാദഅഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

സെ​ൻ​കു​മാ​റി​നെ​തി​രേ കേ​സെ​ടു​ക്കാ​മെ​ന്ന് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ ക്രൈം​ബ്രാ​ഞ്ച് നി​യ​മോ​പ​ദേ​ശം ന​ൽ​കിയുരുന്നു.

സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ച്ച​ശേ​ഷം ഒ​രു വാ​രി​ക​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സെ​ൻ​കു​മാ​ർ മു​സ്ലിം വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. നൂ​റു​കു​ട്ടി​ക​ൾ ജ​നി​ക്കു​മ്പോള്‍ 42പേ​ർ മു​സ്ലിം വി​ഭാ​ഗ​ക്കാ​രാ​ണെ​ന്ന അദ്ദേഹത്തിന്റെ പ​രാ​മ​ർ​ശ​മാണ് കൂടുതല്‍ വി​വാ​ദ​മാ​യത്.
Next Article