മൂന്നാറില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് വന്‍ അപകടം; മരണപ്പെട്ട വിദ്യാര്‍ത്ഥികളുടെ എണ്ണം രണ്ടായി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 19 ഫെബ്രുവരി 2025 (17:23 IST)
മൂന്നാറില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് വന്‍ അപകടം. കന്യാകുമാരിയില്‍ നിന്നും വിനോദയാത്രയ്ക്ക് എത്തിയ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മരണപ്പെട്ട വിദ്യാര്‍ത്ഥികളുടെ എണ്ണം രണ്ടായിയിട്ടുണ്ട്. 40 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ആദിക, വേണിക എന്നീ രണ്ടു വിദ്യാര്‍ത്ഥികളാണ് മരണപ്പെട്ടത്. 
 
നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജിലെ ബിഎസ്ഇ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളാണ് ബസ്സില്‍ ഉണ്ടായിരുന്നത്. അതേസമയം അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 3 പേരെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ക്ക് നിസ്സാര പരിക്കുകളാണ്. കേരള രജിസ്‌ട്രേഷന്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. കുണ്ടള ഡാം സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയായിരുന്നു അപകടം.

അനുബന്ധ വാര്‍ത്തകള്‍

Next Article