കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി സ്ഥിരീകരിക്കുന്നതാണ് സതീശന്‍ പാച്ചേനിയുടെ റിപ്പോര്‍ട്ടെന്ന് ടി എന്‍ പ്രതാപന്‍. റിപ്പോര്‍ട്ട് മുഖവിലക്കെടുത്ത് സര്‍ക്കാര്‍ അടിയന്തര അന്വേഷണം നടത്തി നടപടി കൈക്കൊള്ളണമെന്ന് പ്രതാപന്‍ ഒരു ചാന്നലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നേരത്തെ കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തിയ ഉപസമതിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ആഭ്യന്തര അന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലിനെ ശരിവെക്കുന്നതാണ് സതീശന്‍ പാച്ചേനി അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട്.
കണ്‍സ്യൂമര്‍ ഫെഡില്‍ 30 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഇതുകൂടാതെ 13 കേന്ദ്രങ്ങളിലായി 100 കോടിയിലേറെ അഴിമതി നടന്നതായും ജോയ് തോമസ് 30 ലക്ഷം രൂപയിലേറെ ധൂര്‍ത്തടിച്ചെന്നും സമിതി കണ്ടെത്തി. ക്രമക്കേട് നടന്നത് യാത്രാ-ഭക്ഷണം ചെലവിത്തിലാണെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.