ആരും രാജിവെക്കേണ്ട ആവശ്യമില്ല: കുഞ്ഞാലിക്കുട്ടി

Webdunia
ശനി, 30 ഓഗസ്റ്റ് 2014 (12:07 IST)
ടൈറ്റാനിയം അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം ആരും രാജിവെക്കേണ്ട ആവശ്യമില്ലെന്ന് മുസ് ലിം ലീഗ് നേതാവും മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടി. മന്ത്രിമാര്‍ക്കും മറ്റുമെതിരെ പലതരത്തിലുള്ള കേസുകള്‍ വരും. അങ്ങനെ എല്ലാ കേസുകള്‍ക്കും രാജിവെക്കാനാണെങ്കില്‍ മന്ത്രിസഭയില്‍ ആരും ഉണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ആരോപിക്കപ്പെടുന്ന കേസുകളില്‍ എത്ര അന്വേഷിച്ചാലും ഒന്നും കണ്ടെത്താനാവില്ലെന്നും. ടൈറ്റാനിയം അഴിമതി കേസില്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് രാജിവെക്കേണ്ട ആവശ്യം ഇന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ടൈറ്റാനിയം അഴിമതി കേസില്‍ വിജിലന്‍സ് അന്വേഷണത്തില്‍ പിഴവ് സംഭവിച്ചിരിക്കുന്നു. അതിന് മുഖ്യമായ തെളിവാണ് കെപിസിസി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല കേസില്‍ പ്രതിയായതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.