കഴിഞ്ഞ ദിവസം പാലായിലാണ് സംഭവം. പാഞ്ഞ് വരികയായിരുന്ന ഒരു ടിപ്പര്‍ ജാഗ്വാറില്‍ ഇടിച്ച് തവിടുപൊടിയാകുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടിപ്പിറില് മുന്‍ ആക്സില്‍ ഒടിഞ്ഞ് വീലുകള്‍ പുറകിലേക്ക് തെറിച്ചു പോയി. എന്നാല്‍ ജാഗ്വാറിനാകട്ടെ ചെറിയ പരിക്ക് മാത്രമാണ് ഏറ്റത്. മുഖം കുത്തി കിടക്കുന്ന ടിപ്പറിന്റേയും സാരമായ പരിക്കുകളൊന്നുമില്ലാതെ കിടക്കുന്ന ജാഗ്വാറിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.